| 1 |
12(1) |
പെന്ഷന് |
ടി പദ്ധതി വകുപ്പ് 12(1) പ്രകാരം അറുപത് വയസ്സ് പൂര്‍ത്തിയായിട്ടുളളതും അറുപത്
വയസ്സ് വരെ ഏറ്റവും കുറഞ്ഞത് പത്ത് വര്‍ഷം തുടര്‍ച്ചയായി അംശദായം
അടച്ചിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് അപേക്ഷ പ്രകാരം, വകുപ്പ് 14 പ്രകാരം
സര്‍ക്കാര്‍ നിശ്ചയിക്കുന്ന പെന്‍ഷന്, അര്‍ഹതയുണ്ടായിരിക്കുന്നതാണ്. (അതായത്
പെന്‍ഷന് അര്‍ഹത ലഭിക്കുന്നതിനു 50 വയസ്സ് തികയുന്നതിനു മുന്‍പു
ക്ഷേമനിധിയില്‍ അംഗം ആകേണ്ടതാണ്.) ടി പദ്ധതി വകുപ്പ് 12(4) പ്രകാരം
അറുപത് വയസ് പൂര്‍ത്തിയായി, പെന്‍ഷന് അര്‍ഹയായ അല്ലെങ്കില്‍ അര്‍ഹത നേടുന്ന
അംഗം, അറുപത് വയസ് പൂര്‍ത്തിയാകുന്നതിനു തൊട്ടുമുമ്പുള്ള മൂന്നു
മാസത്തിനകം പെന്‍ഷനുളള അപേക്ഷ സമര്‍പ്പിച്ചിരിക്കേണ്ടതാണ്.
അപേക്ഷകന്‍/ അപേക്ഷക വിവാഹിതനോ, വിവാഹിതയോ ആണെങ്കില്‍
അപേക്ഷയോടൊപ്പം ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഒന്നിച്ചുള്ള ഫോട്ടോയുടെ രണ്ടു
കോപ്പികള്‍ ഹാജരാക്കേണ്ടതാണ്. പദ്ധതി വകുപ്പ് 22 പ്രകാരം പെന്‍ഷനു
വേണ്ടി വര്‍ഷം കണക്കാക്കുന്നതിനായി ഒരു വര്‍ഷത്തില്‍ 6 മാസമോ അതിലധികമോ
തുടര്‍ച്ചയായി അംശദായമടച്ചവര്‍ ആ വര്‍ഷം പൂര്‍ത്തിയാകും വരെ അംഗമായി തുടര്‍ന്നതായി
കണക്കാക്കേണ്ടതും അതനുസരിച്ച് പെന്‍ഷന്‍ കണക്കാക്കേണ്ടതുമാണ്. |
|
| 2 |
12(2) |
അവശതാ പെന്‍ഷന്‍ |
ടി പദ്ധതി വകുപ്പ് 12(2) പ്രകാരം അംഗഭംഗം അല്ലങ്കില്‍ അവശതമൂലം തൊഴില്‍
ചെയ്യാന്‍ കഴിയാതെ നിധിയിലെ അംഗത്വം
അവസാനിപ്പിക്കേണ്ടി വന്നാല്‍, ഒരംഗം
അടച്ച അംശദായത്തുക അംഗത്തിന്റെ
അപേക്ഷ പ്രകാരം ബോര്‍ഡ് നിശ്ചയിക്കുന്ന
പലിശ സഹിതം തിരികെ നല്‍കേണ്ടതും,
അപേക്ഷകന് വകുപ്പ് 14 പ്രകാരം സര്‍ക്കാര്‍
നിശ്ചയിക്കുന്ന അവശതാ പെന്‍ഷന്‍
അനുവദിച്ച് നല്‍കേണ്ടതുമാണ്.
ടി പദ്ധതി വകുപ്പ് 12(3) പ്രകാരം
സ്ഥിരമായ ശാരീരിക അവശതമൂലം അവശതാ
പെന്‍ഷന് അപേക്ഷിക്കുന്ന അംഗം
തൊട്ടുമുന്‍പുള്ള രണ്ട് വര്‍ഷത്തിലധികമായി
ശാരീരികാവശത അനുഭവിക്കുന്ന ആളാണെന്ന്
തെളിയിക്കുന്നതിലേക്കായി മെഡിക്കല്‍
ബോര്‍ഡിന്റെ സാക്ഷ്യപത്രം
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. |
|
| 3 |
13 |
കുടുംബ പെന്‍ഷന്‍ |
ടി പദ്ധതി വകുപ്പ് 13(1) പ്രകാരം പത്ത്
വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക്
അംശദായം അടച്ച ഒരംഗം മരണപ്പെട്ടാല്‍
അംഗത്തിന്റെ കുടുംബത്തിന്, വകുപ്പ് 14
പ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന,
കുടുംബ പെന്‍ഷന്
അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ആക്ടിലെ
2-ാം വകുപ്പ് (എഫ്) ഖണ്ഡിക പ്രകാരം
നിര്‍വ്വചിച്ചിട്ടുള്ള കുടുംബാംഗങ്ങളുടെ
മുന്‍ഗണനാക്രമപ്രകാരമായിരിക്കും
അര്‍ഹതയുണ്ടായിരിക്കുന്നത്. ആക്ടിലെ 2-ാം
വകുപ്പ് (എഫ്) ഖണ്ഡിക പ്രകാരം “കുടുംബം”
എന്നാല്‍ നിധിയില്‍ അംഗമായിട്ടുള്ള
തൊഴിലാളിയുടെ ഭാര്യ അല്ലെങ്കില്‍
ഭര്‍ത്താവ്, അവരുടെ പ്രായപൂര്‍ത്തിയാകാത്ത
മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍
എന്നര്‍ത്ഥമാകുന്നതും തൊഴിലാളിയെ മാത്രം
ആശ്രയിച്ചുകഴിയുന്ന അച്ഛനും അമ്മയും,
മാനസികമോ ശാരീരികമോ ആയ അവശതയുള്ള
മക്കള്‍, വിധവകളായ പെണ്‍മക്കള്‍ എന്നിവര്‍
അതില്‍ ഉള്‍പ്പെടുന്നതുമാകുന്നു.
ടി പദ്ധതി വകുപ്പ് 13(2) പ്രകാരം കുടുംബ
പെന്‍ഷന് അപേക്ഷിക്കുന്നവര്‍,
അപേക്ഷയോടൊപ്പം, ജനനമരണ രജിസ്ട്രാര്‍
നല്‍കുന്ന അംഗത്തിന്റെ മരണ
സര്‍ട്ടിഫിക്കറ്റ്, റവന്യൂ അധികാരി
നല്‍കുന്ന മരണപ്പെട്ട അംഗവുമായുള്ള ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് എന്നിവ
ഹാജരാക്കേണ്ടതാണ്. പെണ്‍മക്കളാണ്
അപേക്ഷകരെങ്കില്‍ അവരുടെ വിവാഹം വരെ
മാത്രമേ ഈ ആനുകൂല്യത്തിന്
അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ഇപ്രകാരം
പെന്‍ഷന്‍ ലഭിക്കുന്നവര്‍ വിവാഹം നടന്ന
വിവരം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി
ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്.
ആണ്‍മക്കളാണ് അപേക്ഷകരെങ്കില്‍ അവര്‍
18 വയസ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്
അര്‍ഹരല്ലാതായിത്തീരുന്നതാണ്.
ടി പദ്ധതി വകുപ്പ് 13(3) പ്രകാരം കുടുംബ
പെന്‍ഷനുള്ള അപേക്ഷ പെന്‍ഷണറുടെ മരണ
തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍
സമര്‍പ്പിക്കേണ്ടതാണ്. |
|
| 4 |
16 |
പ്രസവാനുകൂല്യം |
പദ്ധതി വകുപ്പ് 16(1) പ്രകാരം
നിധിയിലേയ്ക്ക് മൂന്ന് വര്‍ഷമെങ്കിലും
തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ള
വനിതാ അംഗത്തിന് പ്രസവത്തിനായി
പരമാവധി 7,500/- (ഏഴായിരത്തി അഞ്ഞൂറ്
രൂപ) രൂപ പ്രസവാനുകൂല്യമായി
നല്‍കാവുന്നതാണ്. എന്നാല്‍
പ്രസവാനുകൂല്യം പരമാവധി രണ്ടു
പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കുവാന്‍
അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
പദ്ധതി വകുപ്പ് 16(2) പ്രകാരം
പ്രസവാനുകൂല്യത്തിനുള്ള അപേക്ഷ പ്രസവ
ശേഷം 90 ദിവസത്തിനുള്ളില്‍
നല്‍കേണ്ടതാണ്.
പദ്ധതി വകുപ്പ് 16(3) പ്രകാരം, 16(1)
ഉപഖണ്ഡിക പ്രകാരമുള്ള ആനുകൂല്യത്തിന്
ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന കുട്ടിയുടെ
ജനന സര്‍ട്ടിഫിക്കറ്റ്/ പ്രസവം നടന്ന
ആശുപത്രിയില്‍ നിന്നുള്ള ഡിസ് ചാര്‍ജ്ജ്
സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും
ഒന്നിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ടതാണ്. |
|
| 5 |
17 |
വിവാഹാനുകൂല്യം |
പദ്ധതി വകുപ്പ് 17(1) പ്രകാരം വനിതാ
അംഗങ്ങളുടെയും. അംഗങ്ങളുടെ
പ്രായപൂര്‍ത്തിയായ മക്കളുടെയും വിവാഹ
ചെലവിനായി 5000/- രൂപ (അയ്യായിരം രൂപ)
നിധിയില്‍ നിന്നും നല്‍കുന്നതാണ്. എന്നാല്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും
നിധിയിലേക്ക് അംശദായം അടച്ച അംഗത്തിന്
മാത്രമേ മേല്‍ ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ള
ആനുകൂല്യത്തിന്
അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
പദ്ധതി വകുപ്പ് 17(2) പ്രകാരം ഈ
ആനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍
വിവാഹം നടന്നു എന്ന് തെളിയിക്കുവാനായി
ബന്ധപ്പെട്ട രജിസ്ട്രാര്‍ ഓഫ് മാര്യേജ്
നല്‍കുന്ന സാക്ഷ്യപത്രം
ഹാജരാക്കേണ്ടതാണ്.
പദ്ധതി വകുപ്പ് 17(3) പ്രകാരം
വിവാഹാനുകൂല്യത്തിനുള്ള അപേക്ഷ
വിവാഹം കഴിഞ്ഞ് മുപ്പത് ദിവസത്തിനകം
സമര്‍പ്പിക്കേണ്ടതാണ്. |
|
| 6 |
18 |
അംഗത്തിന്റെ/കുടുംബാംഗങ്ങളുടെ മരണാനന്തര ചെലവ് |
പദ്ധതി വകുപ്പ് 18 പ്രകാരം
ഒരംഗത്തിന്റെയോ, അംഗത്തിന്റെ
കുടുംബാംഗങ്ങളുടെയോ മരണാനന്തര
ചെലവുകള്‍ക്കായി 1000/- (ആയിരം രൂപ) വീതം
നിധിയില്‍ നിന്നും നല്‍കുന്നതാണ്.
മരണാനന്തര ചെലവിനുള്ള അപേക്ഷ
മരണത്തിന് ശേഷം 90 ദിവസത്തിനകം
സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ജനന-മരണ രജിസ്ട്രാര്‍
നല്‍കുന്ന അംഗത്തിന്റെ മരണ
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
കുടുംബാംഗങ്ങള്‍ മരണമടയുന്ന
സാഹചര്യത്തില്‍ അംഗവും അംഗം
മരണമടയുന്ന സാഹചര്യത്തില്‍ നോമിനിയും
മരണാന്തര ചെലവിനായി അപേക്ഷ
നല്‍കേണ്ടതാണ്. |
View |
| 7 |
19 |
ചികിത്സാ സഹായം |
പദ്ധതി വകുപ്പ് 19 പ്രകാരം മൂന്ന്
വര്‍ഷമെങ്കിലും നിധിയിലേക്ക്
തുടര്‍ച്ചയായി അംശദായം അടച്ചതും
ഗുരുതരമായ രോഗം ബാധിച്ചതുമായ
അംഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടന്നുള്ള
ചികിത്സയ്ക്ക് അംഗത്വ കാലാവധിയില്‍
പരമാവധി 10,000/- രൂപ (പതിനായിരം രൂപ)
ബോര്‍ഡിന്റെ അംഗീകാരത്തിനു വിധേയമായി
ചികിത്സാ സഹായം നല്‍കുന്നതാണ്.
ചികിത്സാ സഹായത്തിനുള്ള അപേക്ഷ
ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ്ജ് ചെയ്ത് 90 ദിവസത്തിനകം
സമര്‍പ്പിക്കേണ്ടതാണ്.
ചികിത്സാ സഹായത്തിന്
അപേക്ഷിക്കുന്നവര്‍ അസുഖത്തിന്റെ വിവരം
കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍
സര്‍വ്വീസിലെ അസിസ്റ്റന്റ് സര്‍ജന്റെ
റാങ്കില്‍ കുറയാതെയുള്ള ഒരു ഡോക്ടറില്‍
നിന്നും വാങ്ങി അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ടതാണ്. |
|
| 8 |
20 |
വിദ്യാഭ്യാസാനുകൂല്യം |
പദ്ധതി വകുപ്പ് 20 പ്രകാരം മൂന്ന്
വര്‍ഷമെങ്കിലും നിധിയിലേക്ക്
തുടര്‍ച്ചയായി അംശദായം അടച്ച
അംഗങ്ങളുടെ മക്കള്‍ക്ക് ബോര്‍ഡ്
വിദ്യാഭ്യാസാനുകൂല്യം നല്‍കേണ്ടതാണ്.
വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി ബോര്‍ഡ്
ആവിഷ്കരിച്ച്, സര്‍ക്കാര്‍ അനുമതിയോടെ
നടപ്പാക്കേണ്ടതാണ്. അച്ഛനും അമ്മയും
ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആണെങ്കില്‍
ഏതെങ്കിലും ഒരംഗത്തിന് മാത്രമേ തങ്ങളുടെ
കുട്ടികളുടെ വിദ്യാഭ്യാസാനുകൂലൃത്തിന്
അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടാകുകയുള്ളൂ.
വിദ്യാഭ്യാസ സഹായത്തിന്
അപേക്ഷിക്കുന്നവര്‍ അപേക്ഷകന്റെ മക്കള്‍
പഠിക്കുന്ന ക്ലാസ് /കോഴ്സ്, വര്‍ഷം
എന്നിവ രേഖപ്പെടുത്തിക്കൊണ്ടുള്ള
സ്ഥാപനത്തിന്റെ മുഖ്യ
അദ്ധ്യാപകന്റെ/പ്രിന്‍സിപ്പാളിന്റെ
സാക്ഷ്യപത്രവും വരുമാനം കാണിക്കുന്ന
റവന്യൂ അധികാരിയുടെ സാക്ഷ്യപത്രവും
(വരുമാന സര്‍ട്ടിഫിക്കറ്റ്)
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. |
|
| 9 |
21 |
മരണാനന്തര സഹായം |
ടി പദ്ധതി വകുപ്പ് 21(1) പ്രകാരം നിധിയിലെ
ഒരംഗം അസുഖം മൂലമോ അപകടം മൂലമോ
മരണപ്പെട്ടാല്‍, അത്, ആദ്യ മൂന്നു
വര്‍ഷത്തെ അംഗത്വ കാലയളവിനുള്ളില്‍
ആയാല്‍ 5000/-രൂപ (അയ്യായിരം രൂപ)യും,
ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വ
കാലയളവിന് ആയിരം രൂപ വീതവും, രണ്ടും
കൂടി പരമാവധി ഇരുപതിനായിരം രൂപ
അംഗത്തിന്റെ കുടുംബത്തിന് മരണാനന്തര
ധനസഹായം നല്‍കേണ്ടതാണ്.
ടി പദ്ധതി വകുപ്പ് 21(2) പ്രകാരം അപേക്ഷയോടൊപ്പം ജനന-മരണ രജിസ്ട്രാര്‍
നല്‍കുന്ന അംഗത്തിന്റെ മരണ
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
ടി പദ്ധതി വകുപ്പ് 21(3) പ്രകാരം
മരണാനന്തര സഹായത്തിനുള്ള അപേക്ഷ
മരണ ശേഷം 90 ദിവസത്തിനകം
സമര്‍പ്പിക്കേണ്ടതാണ്.
നിധിയിലെ ഒരംഗം അസുഖം മൂലമോ അപകടം
മൂലമോ മരണപ്പെട്ടാല്‍ അംഗത്തിന്റെ
നോമിനിയാണ് മരണാന്തര സഹായത്തിനുള്ള
അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പദ്ധതി വകുപ്പ് 22 പ്രകാരം മരണാനന്തര
സഹായത്തിനു വേണ്ടി വര്‍ഷം
കണക്കാക്കുന്നതിനായി ഒരു വര്‍ഷത്തില്‍ 6
മാസമോ അതിലധികമോ തുടര്‍ച്ചയായി
അംശദായമടച്ചവര്‍ ആ വര്‍ഷം പൂര്‍ത്തിയാകും
വരെ അംഗമായി തുടര്‍ന്നതായി
കണക്കാക്കേണ്ടതും അതനുസരിച്ച്
പെന്‍ഷന്‍ കണക്കാക്കേണ്ടതുമാണ്. |
View |